Friday, November 28, 2008

My Love Letter

Look Here...

തേടി അലയുന്നവന്റെ
കാതരമാം കാലൊച്ച കേൾക്കുന്നുവോ
തപ്തമാം ഹൃദയത്തിൻ
നനുനനുത്ത നിശ്വാസം കേൾക്കുന്നുവോ


if Yes,
വരിക നീ
ഒരു സാന്ത്വന സ്പർശമായ്‌
വിങ്ങലുകൾ ഏറ്റുവാങ്ങുവാൻ
ഹൃദയത്തിന്നടിത്തട്ടിലൂറുന്ന കണ്ണുനീർ
മധുവെന്ന പോൽ നുകരുവാൻ


else if No,
പിന്തിരിഞ്ഞു നടക്കുക ,
ചവിട്ടിയരയ്ക്കപ്പെട്ട തുടിക്കുമാ ഹൃദയം
വെറുമൊരു പൂവെന്ന പോൽ
മാഞ്ഞു പോകാൻ തുടങ്ങുന്ന നിന്റെ
കാലടികളിലിറ്റിറ്റു വീഴുന്ന കണ്ണുനീർ
നിന്നെ പിന്തുടരാതിരിക്കട്ടെ
തിരിഞ്ഞു നോക്കരുതൊരിക്കലും
കണ്ണുനീരിനാൽ കാഴ്ച മറയ്ക്കപ്പെടുന്നവന്റെ
കണ്ണുകൾ നിന്നെ തളർത്തിയേക്കാം

.....