Look Here...
if Yes,
else if No,
തേടി അലയുന്നവന്റെ
കാതരമാം കാലൊച്ച കേൾക്കുന്നുവോ …
തപ്തമാം ഹൃദയത്തിൻ
നനുനനുത്ത നിശ്വാസം കേൾക്കുന്നുവോ …
if Yes,
വരിക നീ …
ഒരു സാന്ത്വന സ്പർശമായ് …
വിങ്ങലുകൾ ഏറ്റുവാങ്ങുവാൻ …
ഹൃദയത്തിന്നടിത്തട്ടിലൂറുന്ന കണ്ണുനീർ
മധുവെന്ന പോൽ നുകരുവാൻ …
else if No,
പിന്തിരിഞ്ഞു നടക്കുക ,
ചവിട്ടിയരയ്ക്കപ്പെട്ട തുടിക്കുമാ ഹൃദയം
വെറുമൊരു പൂവെന്ന പോൽ …
മാഞ്ഞു പോകാൻ തുടങ്ങുന്ന നിന്റെ
കാലടികളിലിറ്റിറ്റു വീഴുന്ന കണ്ണുനീർ
നിന്നെ പിന്തുടരാതിരിക്കട്ടെ …
തിരിഞ്ഞു നോക്കരുതൊരിക്കലും …
കണ്ണുനീരിനാൽ കാഴ്ച മറയ്ക്കപ്പെടുന്നവന്റെ
കണ്ണുകൾ നിന്നെ തളർത്തിയേക്കാം …
.....
No comments:
Post a Comment